Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മത്സ്യത്തൊഴിലാളികളുടെ സമരം ന്യായം': വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ; ജില്ലാ സമ്മേളനത്തില്‍ പ്രമേയം

'മത്സ്യത്തൊഴിലാളികളുടെ സമരം ന്യായം': വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ; ജില്ലാ സമ്മേളനത്തില്‍ പ്രമേയം
തൃശൂര്‍: വിഴിഞ്ഞം സമരത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ. മത്സ്യത്തൊഴിലാളികളുടെ സമരത്തെ അനുകൂലിച്ച് തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് പ്രമേയം. മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. പ്രതികൂല കാലവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയം ആവശ്യപ്പെട്ടു. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in