Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎം; നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് യോഗം

കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎം; നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് യോഗം
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎം. നെയ്യാറ്റിന്‍കര ചെങ്കലില്‍ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് സിപിഎം യോഗം നടത്തി.  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കെ.ആന്‍സലന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നെയ്യാറ്റിൻകര പ്രദേശത്ത് പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞതിനു പിന്നാലെയാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ തന്നെ പരിപാടി സംഘടിപ്പിച്ചത്. പൊലീസിന് കൊവിഡ് നിയന്ത്രണത്തിന്‍റെ പൂർണ്ണ ചുമതല നൽകിയിട്ടും പരിപാടിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നു. കഴിഞ്ഞ ദിവസം  ധനുവച്ചപുര ത്ത് കുടുംബാരോഗ്യ കേന്ദ്രം ഉത്ഘാടന ചടങ്ങിനെത്തിയ ഡോക്ടർക്ക് കൊവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ എംഎല്‍എ സി.കെ ഹരീന്ദ്രൻ ഉൾപ്പെടെ 20 പേർ ഇന്നലെ മുതൽ നിരീക്ഷണത്തിലാണ്. ഇത് നിലനിൽക്കെയാണ്  സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ ഇത്തരത്തിൽ  യോഗം കൂടിയത്.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in