രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 12000 പിന്നിട്ടു
Jaihind TV News Report
Jaihind TV Web Desk
April 16, 2020
1 min read
•
Updated: June 10, 2026
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 12000 പിന്നിട്ടു. 392 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസവും ആയിരത്തോളം ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. കൂടുതൽ പരിശോധനകൾ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്.
2,74,599 സാമ്പിലുകളാണ് ഇതുവരെ രാജ്യത്ത് കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയത്. ഡൽഹിയിൽ 24 മണിക്കൂറിനിടയിൽ 17 പുതിയ കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹി മൗലാന ആസാദ് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. ഒപ്പം രണ്ട് പോലീസ് കോണ്‍സ്റ്റബിൾമാർക്കും ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡൽഹിയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1578 ആയി.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. 12 മണിക്കൂറിനിടയിൽ 71 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 1076 ആയി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10