കൊവിഡ്: ഹോം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ കൗൺസലിംഗ്
Jaihind TV News Report
Jaihind TV Web Desk
March 25, 2020
1 min read
•
Updated: June 10, 2026
കൊച്ചി: ഹോം ക്വാറന്‍റീനിന്‍റെ ഭാഗമായി ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നതിന് വേണ്ടി ഫോൺ മുഖാന്തിരം കൗൺസലിംഗ് ആരംഭിച്ചതായി ഹൈബി ഈഡൻ എം പി. ബോധിനി കൗൺസിലിംഗ് സെന്‍ററുമായി സഹകരിച്ചാണ് നടപടി.
എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ ഒട്ടനവധി പേരാണ് ക്വാറന്‍റീനിലുള്ളത്. വിദേശത്ത് നിന്ന് എത്തിയവരാണ് ഭൂരിഭാഗം പേരും. പ്രായമായവർ മുതൽ കുട്ടികൾ വരെയുണ്ട്. നഗര പ്രദേശങ്ങളിൽ ഫ്‌ളാറ്റുകളിലാണുള്ളത്. ഫ്‌ളാറ്റുകളിൽ ഒറ്റപ്പെട്ട് താമസിക്കുന്നത് ഏറെ ദുഷ്കരവും. ഈ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന മാനസിക സംഘര്‍ഷങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് കൗൺസിലിംഗ് ആരംഭിച്ചിരിക്കുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി നിലനിൽക്കുന്ന പ്രസ്ഥാനമാണ് ബോധിനി. വലിയ മഹാമാരിയെ തുരത്തുന്നതിനുള്ള പ്രയാണത്തിൽ സർവ്വ പിന്തുണയും ബോധിനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഹൈബി ഈഡൻ എം. പി പറഞ്ഞു.
മാർച്ച് 31 വരെയാണ് നിലവിൽ കൗൺസിലിംഗ് തീരുമാനിച്ചിരിക്കുന്നത്. സേവനം ആവശ്യമുള്ളവർക്ക് 8891320005, 8891115050, 7994701112, 8089922210 എന്നീ നമ്പറുകളിലോ [email protected], [email protected] എന്നീ ഇ മെയിൽ ഐ.ഡികളിലോ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10