Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മകൻ ഹോം ക്വാറന്‍റീൻ ലംഘിച്ചു, അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ശകാരം; സി.പി.എം നേതാവും മുൻ മേയറുമായ എ.കെ.പ്രേമജത്തിനെതിരെ കേസ്

മകൻ ഹോം ക്വാറന്‍റീൻ ലംഘിച്ചു, അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ശകാരം; സി.പി.എം നേതാവും മുൻ മേയറുമായ എ.കെ.പ്രേമജത്തിനെതിരെ കേസ്
കോഴിക്കോട്: ഹോം ക്വാറന്‍റീന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ശകാരിച്ച സി.പി.എം നേതാവും മുൻ മേയറുമായ എ.കെ.പ്രേമജത്തിനെതിരെ കേസ്. പ്രേമജത്തിന്‍റെ  മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദ്ദേശം. എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു ശകാരം. ഇതേതുടര്‍ന്ന് മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ബീന ജോയിന്‍റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.  സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ കോഴിക്കോട് രണ്ട് പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച രണ്ട് പേരും 17നും 21നും ദുബായിയിൽ നിന്നും എത്തിയവരായിരുന്നു.    

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Save your stories

Sign in