Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്: ഡല്‍ഹി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ എ സമ്പത്ത്; ലോക്ഡൗണിന് മുന്‍പ് കേരളത്തിലേക്ക് മടങ്ങിയതായി ആക്ഷേപം

കൊവിഡ്: ഡല്‍ഹി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ എ സമ്പത്ത്; ലോക്ഡൗണിന് മുന്‍പ് കേരളത്തിലേക്ക് മടങ്ങിയതായി ആക്ഷേപം
  കൊവിഡ് കാലത്ത് ഡല്‍ഹി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയതായി ആക്ഷേപം. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന വിമാനത്തില്‍ എ സമ്പത്ത് നാട്ടിലേക്ക് മടങ്ങിയെന്നാണ് വിമര്‍ശനം. മലയാളി നഴ്‌സുമാര്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോഴും സമ്പത്ത് ഇടപെട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. അതേസമയം കഴിഞ്ഞവര്‍ഷമാണ് സമ്പത്തിനെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭ നിയമിച്ചത്. സംസ്ഥാന മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം. സമ്പത്തിനായി പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ് , ഡ്രൈവര്‍ എന്നീ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനെന്ന വിശദീകരണത്തോടെയാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സർക്കാർ സമ്പത്തിനെ നിയമിച്ചത്.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in