Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്ത് യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ പ്രതികളായ ദമ്പതിമാര്‍ക്ക് ജീവപര്യന്തം

കോട്ടയത്ത് യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ പ്രതികളായ ദമ്പതിമാര്‍ക്ക് ജീവപര്യന്തം
കോട്ടയത്ത് യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭാര്യക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരോ പ്രതികള്‍ക്കും 5 ലക്ഷം രൂപ വീതമാണ് പിഴത്തുക. മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദ് , ഭാര്യ കുഞ്ഞുമോള്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ജെ. നാസറാണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി വിനോദിന്റെ ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കുഞ്ഞുമോള്‍ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലക്കടിച്ചു കൊലപ്പെടുത്തി. ശേഷം ശരീരഭാഗങ്ങള്‍ കക്ഷണങ്ങളാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in