Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി. ജയരാജന് തിരിച്ചടി; സി.പി.എമ്മിന്റെ ഭീഷണി വിലപ്പോയില്ല; മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീര്‍ പത്രിക സമര്‍പ്പിച്ചു

പി. ജയരാജന് തിരിച്ചടി; സി.പി.എമ്മിന്റെ ഭീഷണി വിലപ്പോയില്ല; മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീര്‍ പത്രിക സമര്‍പ്പിച്ചു
കോഴിക്കോട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വടകര ലോക്സഭാ മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കുന്ന മുന്‍ സി.പി.എം നേതാവായ സി. ഒ. ടി. നസീര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് നസീര്‍ മത്സരിക്കുന്നത്. നേരത്തെ, തലശ്ശേരി നഗരസഭാ ചെയര്‍മാനായിരുന്നു സി.ഒ.ടി നസീര്‍. പിന്നീട് സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് വടകരയില്‍ ജയരാജനെതിരെ മത്സരിക്കാന്‍ തീരമാനിക്കുകയായിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നു. പിന്‍മാറണമെന്ന് സി.പി.എമ്മില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെങ്കിലും മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു നസീര്‍. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് നസീര്‍ വ്യക്തമാക്കി. ഷൗക്കത്തലി (ആം ആദ്മി),ഷംനാദ് ആലംബത്ത് (കിവീസ്), ശ്വേത, ഷബ്നം എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു നസീര്‍.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in