Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CONGRESS| 'സിപിഎമ്മും ബിജെപിയും എന്ത് ചെയ്തെന്ന് നോക്കിയല്ല കോണ്‍ഗ്രസ് നിലപാടെടുക്കുന്നത്'; വ്യക്തമായ നിലപാടില്‍ കോണ്‍ഗ്രസ്

CONGRESS| 'സിപിഎമ്മും ബിജെപിയും എന്ത് ചെയ്തെന്ന് നോക്കിയല്ല കോണ്‍ഗ്രസ് നിലപാടെടുക്കുന്നത്'; വ്യക്തമായ നിലപാടില്‍ കോണ്‍ഗ്രസ്
രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാജിയെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് എംഎല്‍എ. സി.പി.എമ്മും ബി.ജെ.പിയും എന്ത് ചെയ്തെന്ന് നോക്കിയല്ല കോണ്‍ഗ്രസ് നിലപാടെടുക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി വ്യക്തമാക്കി. അതെ സമയം വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ഷാഫി പറമ്പില്‍ എംപിയും പറഞ്ഞു. രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാജിയെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. രാജിവെക്കണമോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിശോധിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. സി.പി.എമ്മും ബി.ജെ.പിയും എന്ത് ചെയ്തെന്ന് നോക്കിയല്ല കോണ്‍ഗ്രസ് നിലപാടെടുക്കുന്നത്. സി.പി.എം മാര്‍ച്ച് നടത്തേണ്ടത് ഏറ്റവും കൂടുതല്‍ ആരോപണവിധേയരെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക്. കോഴിയുമായി പ്രകടനം നടത്തേണ്ടത് സി.പി.എമ്മിന്റെ കോഴിഫാമിലേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങല്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ഷാഫി പറമ്പില്‍ എം.പി വ്യകത്മാക്കി.. കോണ്‍ഗ്രസിനെ ആരും ധാര്‍മ്മികത പഠിപ്പിക്കണ്ട. സര്‍ക്കാരിനെതിരായ സമരം മറച്ചു പിടിക്കാനുള്ള സിപിഎം അജണ്ട മനസിലാക്കാം.എന്നാല്‍ ചില മാധ്യങ്ങള്‍ക്ക് ഇതിന് പിന്നില്‍ എന്താണ് അജണ്ടയെന്നും അദ്ദേഹം ചോദിച്ചു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in