Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരന്തനിവാരണ ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ; പോസ്റ്റിട്ട സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ദുരന്തനിവാരണ ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ; പോസ്റ്റിട്ട സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ദുരന്തനിവാരണ ഏകോപന ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്ത സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. വയനാട്ടില്‍ ദുരന്തനിവാരണ പ്രവര്‍ത്തന ഏകോപനത്തിനായി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍ എന്ന പേരില്‍ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്കാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ഭരതന്‍ അശ്ലീല ഫോട്ടോ അയച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും അടങ്ങിയതാണ് ഗ്രൂപ്പ്. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം അംഗങ്ങളും ഇതോടെ ഗ്രൂപ്പ് വിട്ടു. മറ്റൊരാള്‍ അയച്ചുതന്ന ഫോട്ടോ അബദ്ധത്തില്‍ ഇട്ടുപോയതാണെന്നും അഡ്മിന്‍ ഡിലീറ്റ് ചെയ്യണമെന്നും പിന്നീട് പ്രസിഡന്‍റ് ഗ്രൂപ്പില്‍ മറുപടി നല്‍കി. വനിതകളും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അശ്ശീല ചിത്രം ഇട്ട സിപിഎം നേതാവായ പ്രസിഡന്‍റിനെതിരെ നടപടി വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in