Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് നഗരസഭാ ഭരണം: ബിജെപിയില്‍ ചേരിപ്പോര്; സുരേന്ദ്രന്‍ ഇടപെട്ടിട്ടും ഫലമില്ല

പാലക്കാട് നഗരസഭാ ഭരണം: ബിജെപിയില്‍ ചേരിപ്പോര്; സുരേന്ദ്രന്‍ ഇടപെട്ടിട്ടും ഫലമില്ല
പാലക്കാട് : ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര്. ബിജെപി നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ബിജെപി കൗൺസിലർമാർ ചേരിതിരിഞ്ഞ് കലഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. നഗരത്തിലെ മാലിന്യനീക്കം സംബന്ധിച്ചാണ് ബിജെപി കൗൺസിലർമാരുടെ വാട്‌സാപ്പ് കലഹം. മുൻ നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്‍റെ ഭാര്യ കൂടിയായ മിനി കൃഷ്ണകുമാർ എന്നിവരാണ് നിലവിലെ ഭരണസമിതിയെ വാട്‌സാപ്പ് ഗ്രൂപ്പിൽ വിമർശിച്ചത്. ചെയർപേഴ്‌സൺ പ്രിയ അജയനെ പിന്തുണച്ച് സ്മിതേഷും രംഗത്തെത്തി. ബിജെപി ജില്ലാ പ്രസിഡന്‍റ് ഇ കൃഷ്ണദാസാണ് ഇവിടെ വൈസ് ചെയർമാൻ. മിനി കൃഷ്ണകുമാറിനെ നഗരസഭാ അധ്യക്ഷയാക്കാനാണ് നീക്കം. എന്നാൽ കൃഷ്ണകുമാർ വിഭാഗം നഗരസഭാ ഭരണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ജില്ലാ പ്രസിഡന്‍റും വൈസ് ചെയർമാനുമായ ഇ. കൃഷ്ണദാസ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാലക്കാട്ടെത്തിയെങ്കിലും ഫലമുണ്ടായില്ല. സുരേന്ദ്രൻ വിളിച്ച യോഗത്തിൽ നിന്ന് ചെയർപേഴ്‌സൺ പ്രിയ വിജയൻ വിട്ടു നിന്നു. തർക്കം പരിഹരിക്കാൻ ആർഎസ്എസും ശ്രമം തുടങ്ങിയിട്ടുണ്ട്.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in