K MURALEEDHARAN| മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം: 'പിണറായി വിജയനും മരുമകനും ഒറ്റപ്പെട്ടു'- കെ മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: June 05, 2026
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പിണറായി വിജയനും മരുമകനും ഒറ്റപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫ് നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനായി പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി ചതിയെ കുറിച്ച് സംസാരിച്ചിരുന്നു. ചതിയെക്കുറിച്ച് സംസാരിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തി പിണറായി വിജയനാണെന്ന് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അറിയാമെന്ന് യുഡിഎഫ് കണ്‍വെന്‍ഷനിടെ കെ.സിയും കുറ്റപ്പെടുത്തി. മാസങ്ങള്‍ക്ക് മുന്‍പ് ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് 150 കിലോ സ്വര്‍ണ്ണവും 123 കോടി രൂപയും മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം പിടിച്ചെടുത്തു എന്നാണ്. ആ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാനുള്ള പണമാണെന്ന് ആരോപിച്ച് മലപ്പുറത്തിനെതിരെ ഏറ്റവും വലിയ ചതി പ്രയോഗം നടത്തിയ പിണറായി വിജയന്‍ ഇവിടെ വന്ന് ചതിയെ കുറിച്ച് പറയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10