KC VENUGOPAL| മുഖ്യമന്ത്രി മലപ്പുറം ജനതയോട് മാപ്പ് പറയണം; ഇത് പാവപ്പെട്ടവരുടെ ശാപം പേറുന്ന സര്‍ക്കാര്‍: കെ സി വേണുഗോപാല്‍ എം പി
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read
•
Updated: June 05, 2026
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മുഖ്യമന്ത്രി നാളെ മലപ്പുറം ജനതയോട് മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ദേശീയപാതയെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ശാപം പേറുന്ന ഗവണ്‍മെന്റാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം തുറന്നടിച്ചു. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മയില്‍ കേരളം മുന്‍പന്തിയിലുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവതാരിക്കാന്‍ സിപിഎം ശ്രമിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ നിരന്തരം അപമാനം നേരിടുന്നു. ന്യായമായ ആവശ്യം ഉന്നയിച്ചത് കോണ്‍ഗ്രസാണ്. കമ്മ്യൂണിസ്റ്റുകാരാണെന്ന് പറയാന്‍ പറ്റാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും കേരളത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അദാനിക്കൊപ്പമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
അതേ സമയം പെന്‍ഷന്‍ വിഷയത്തില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും പെന്‍ഷന്‍ അവകാശമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി വന്നാല്‍ ക്ഷേമ പെന്‍ഷന്‍ മാത്രം എങ്ങനെ മുടങ്ങുന്നുവെന്നെും അദ്ദേഹം ചോദിച്ചു. ക്ഷേമ പെന്‍ഷന്‍ കൊണ്ടു വന്നത് കോണ്‍ഗ്രസാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷന്‍ പ്രതിസന്ധി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10