Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിബിഎസ്ഇ വിവാദം; ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി, അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു

സിബിഎസ്ഇ വിവാദം; ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി, അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം സിബിഎസ്ഇ ചെയര്‍മാന്‍ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാന്‍ഷൂ ഗുപ്ത എന്നിവരെ പദവികളില്‍ നിന്നും അടിയന്തരമായി മാറ്റി. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാര്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സമിതിയെ ഇതിനായി നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗിനായി വിവാദ കമ്പനിയായ 'കോംപ്റ്റിന്' കരാര്‍ നല്‍കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ അട്ടിമറി നടത്തിയെന്ന ഗുരുതരമായ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ അടിയന്തര നടപടി. വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സിബിഎസ്ഇ നല്‍കുന്ന റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

അതേസമയം, സാങ്കേതിക തടസ്സങ്ങള്‍ കാരണം രണ്ടാഴ്ചയോളം വിദ്യാര്‍ത്ഥികളെ വലച്ച പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള വെബ്‌സൈറ്റ് ഒടുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് പോര്‍ട്ടല്‍ പൂര്‍ണ്ണ സജ്ജമായത്. സൈറ്റ് ലൈവായി ആദ്യ 10 മണിക്കൂറിനുള്ളില്‍ തന്നെ പതിനാറായിരത്തോളം വിദ്യാര്‍ത്ഥികളാണ് റീ-വാല്യൂവേഷനായി അപേക്ഷ സമര്‍പ്പിച്ചത്. ഈ മാസം 6-ാം തീയതി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡെസ്‌ക്ടോപിലോ ലാപ്‌ടോപിലോ മാത്രം പോര്‍ട്ടല്‍ തുറന്ന് അപേക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട വിധം വ്യക്തമാക്കുന്ന വീഡിയോയും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ പോര്‍ട്ടലിന് നേരെ ഉണ്ടായ കടുത്ത സൈബര്‍ ആക്രമണ ശ്രമങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സിബിഎസ്ഇ വ്യക്തമാക്കി.

Related articles

See all
Popular News

'പ്രതിഷേധക്കാരെ നേരിടാൻ ഗുണ്ടകളെ ഇറക്കും'; വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് എസ്. സുരേഷ്

Popular News

രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ; ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കുമെ...

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; രാജ്യത്തിനെതിരായ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി വില...

Save your stories

Sign in