ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഞായര്‍ : പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
Jaihind TV News Report
Jaihind TV Web Desk
April 20, 2025
1 min read
•
Updated: June 09, 2026
പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഞായറാണ് ഈസ്റ്റര്‍. വിശുദ്ധവാരത്തിന്റേയും അന്‍പത് നോമ്പാചരണത്തിന്റെയും അവസാനം ഈസ്റ്റര്‍ ആഘോഷത്തിലാണ് വിശ്വാസികള്‍. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പാതിരാകുര്‍ബാനകളിലും ശുശ്രൂഷ ചടങ്ങുകളിലും പങ്കുചേര്‍ന്നു.
തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റൊയുമാണ് മുഖ്യ കര്‍മികത്വം വഹിച്ചു.
ഈസ്റ്റര്‍ ആശംസകള്‍
കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എല്ലാവര്‍ക്കും ഈസ്റ്ററിന്റെ മംഗളാശംസകള്‍ നേര്‍ന്നു. പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്ററും കടന്നുവരുന്നത് . ഗാഗുൽത്താമലയിൽ കുരിശുമരണം പ്രാപിച്ച യേശു മൂന്നാം ദിവസം മരണത്തെ ജയിച്ചുകൊണ്ട് നിത്യതേജസ്സോടെ ഉയർത്തെഴുന്നേറ്റതിന്റെ അനുസ്മരണമായാണ് ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുന്നത്. എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോയാലും എല്ലാ വേദനകള്ക്കും പീഡകള്ക്കും ശേഷം ഉത്ഥാനമുണ്ട് എന്ന പ്രത്യാശയാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്.വിശുദ്ധമായ ഈസ്റ്ററിന്റെ ചൈതന്യം നിങ്ങളുടെ ആത്മാവിൽ സ്നേഹവും കരുതലും നിറയ്ക്കട്ടെ എന്നാശംസിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10