മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു
Jaihind TV News Report
Jaihind TV Web Desk
April 26, 2025
1 min read
•
Updated: June 05, 2026
മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അനധികൃത സ്വത്ത് സമ്പാദനവുമാ യി ബന്ധപ്പെട്ടാണ് കേസ്, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത് എന്നാണ് വിവരം.
കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ്. എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും. മുംബൈയിലെ 3 കോടി രൂപ വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുര ത്തെ 1 കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുള്ള ഷോപ്പിംഗ് കോംപ്ലക്സ‌് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്‌തികൾ വരവിൽ കവിഞ്ഞ സ്വത്താണെന്ന് ആരോപണം. ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ൽ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കൽ 2018 ൽ ഹൈക്കോടതിയെ സമീപിച്ചു.
2025 ഏപ്രിൽ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതായി കോടതി വിലയിരുത്തി. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കോടതി പറഞ്ഞു. നേരത്തെ കെ എം എബ്രഹാ മിനെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് പ്രധാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10