Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വോട്ടിന് നോട്ട് കൊടുക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ്; സി.പി.എമ്മിനെതിരെ നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി

വോട്ടിന് നോട്ട് കൊടുക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ്; സി.പി.എമ്മിനെതിരെ നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി
വോട്ടിന് നോട്ട് കൊടുക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി സി.പി.എം ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ഏല്‍പിച്ച് വോട്ടിന് നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഇതിനെതിരെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പോലീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനം നടത്തിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല. പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്‍റ് മാനേജുമെന്‍റുകാര്‍ പണം വിതരണം ചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ വരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏഴു ദശാബ്ദത്തിലധികമായി നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏല്‍പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in