Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി. രാധാകൃഷ്ണന് മാക്ടയുടെ വിശിഷ്ടാംഗത്വം; ആദരിക്കൽ ഓഗസ്റ്റ് 20ന്

സി. രാധാകൃഷ്ണന് മാക്ടയുടെ വിശിഷ്ടാംഗത്വം; ആദരിക്കൽ ഓഗസ്റ്റ് 20ന്

 പ്രമുഖ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണനെ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (മാക്ട) വിശിഷ്ടാംഗത്വം നൽകി ആദരിക്കും. ഓഗസ്റ്റ് 20ന് രാവിലെ 11ന് എറണാകുളം കലൂർ ആസാദ് റോഡിലെ ആശ്രമം ലൈനിലുള്ള സി. രാധാകൃഷ്ണന്റെ വസതിയിൽ വച്ചാണ് ആദരിക്കൽ ചടങ്ങ്.

പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിധ്യത്തിൽ മാക്ട ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് സി. രാധാകൃഷ്ണന് സംഘടനയുടെ വിശിഷ്ടാംഗത്വം സമ്മാനിക്കുക.

‘അഗ്നി’, ‘ഒറ്റയടിപ്പാതകൾ’, ‘പുഷ്യരാഗം’, ‘കനലാട്ടം’ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും സംവിധായകനുമായ സി. രാധാകൃഷ്ണൻ മലയാള സിനിമയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

‘പ്രിയ’, ‘തുലാവർഷം’, ‘പിൻനിലാവ്’, ‘പാൽക്കടൽ’ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ കഥാകൃത്തും തിരക്കഥാകൃത്തുമായും അദ്ദേഹം ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സാഹിത്യത്തിലും സിനിമയിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മാക്ടയുടെ വിശിഷ്ടാംഗത്വം നൽകി സി. രാധാകൃഷ്ണനെ ആദരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Related articles

See all
Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Save your stories

Sign in