ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 220 ആയി. 6959 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 56,700 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 13,13,471 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 43 പേരുടെ നില ഗുരുതരമായി തുടരുകയാണ്.