Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂരില്‍ സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

കരിപ്പൂരില്‍ സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
  മലപ്പുറം: കരിപ്പൂരിൽ ലഗേജില്‍ പാഴ്സലായി കൊണ്ടുവന്ന സൈക്കിളിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടികൂടി. വിമാനത്താവളത്തിന് പുറത്ത് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 832 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. സൈക്കിളിന്‍റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണ്ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് പോലീസ് കയ്യോടെ പിടിച്ചത്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാനെത്തിയ രണ്ടുപേരും കരിപ്പൂര്‍ പോലീസിന്‍റെ പിടിയിലായി. സ്വര്‍ണക്കട്ടികള്‍ മെര്‍ക്കുറിയില്‍ കലര്‍ത്തിയാണ് വെള്ളി നിറത്തിലുള്ള ചെറിയ കട്ടികളാക്കി കടത്താന്‍ ശ്രമിച്ചത്. ഇവ ചൂടാക്കിയപ്പോള്‍ സ്വര്‍ണ്ണ നിറത്തിലേക്ക് മാറുകയായിരുന്നു. കാസര്‍ഗോഡ് മേല്‍പ്പറമ്പ് സ്വദേശി അബ്ദുല്‍ ബഷീറാണ് ലഗേജില്‍ സൈക്കിളിന്‍റെ പെഡലിനകത്ത് സ്വര്‍ണക്കട്ടികള്‍ ഒളിച്ചുകൊണ്ടുവന്നത്. ഇയാളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ പുറത്തുകാത്തുനിന്ന കാസര്‍ഗോഡ് സ്വദേശികളായ അബ്ദുല്‍ മന്‍സിലില്‍ അബ്ദുള്ള കുഞ്ഞി , മുഹമ്മദ് ജഹ്ഫര്‍ എന്നിവരെയും പോലീസ് പിടികൂടി. ഇവര്‍ എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in