Logo
CHANGE MODE
Fri, Jun 05, 2026 • 10:37 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ASHA NILAMBUR| ആശമാര്‍ ഇന്ന് നിലമ്പൂരില്‍; സര്‍ക്കാരിനെതിരെ പ്രചരണത്തിനിറങ്ങും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read Updated: June 05, 2026
Share:

ASHA NILAMBUR| ആശമാര്‍ ഇന്ന് നിലമ്പൂരില്‍; സര്‍ക്കാരിനെതിരെ പ്രചരണത്തിനിറങ്ങും
നിലമ്പൂരില്‍ എം സ്വരാജിനും സര്‍ക്കാരിനുമെതിരെ പ്രചരണത്തിനായി ആശാവര്‍ക്കര്‍മാര്‍ ഇന്നിറങ്ങും. ആശാ സമരത്തോടുള്ള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ വിധിയെഴുതുക എന്ന മുദ്രാവാക്യവുമായാണ് ആശമാര്‍ ഇന്ന് നിലമ്പൂരില്‍ പ്രചരണത്തിറങ്ങുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രാവിലെ നിലമ്പൂരില്‍ ആശമാര്‍ പ്രതിഷേധ പ്രകടനം നടത്തും. തുടര്‍ന്ന് ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ് മിനിയുടെ നേതൃത്വത്തില്‍ ആശമാര്‍ വീട് കയറി വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണം നടത്തും. വോട്ടെടുപ്പിന് ഏഴു നാള്‍ മാത്രം ബാക്കിനില്‍ക്കെ നിലമ്പൂരില്‍ രാഷ്ട്രീയ അങ്കം മുറുകുകയാണ്. രാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി കരുളായി പഞ്ചായത്തിലെ തെക്കേമുണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. മരുത പഞ്ചായത്തിലെ പാപ്പച്ചന്‍പടിയില്‍ ഇന്നത്തെ സ്വീകരണ പരിപാടിയുടെ സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഇന്ന് മണ്ഡലത്തിലെത്തും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10