Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Women

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നിഷേധിച്ചു; പ്രോജക്ട് മാനേജരുടെ കസേരയില്‍ വാഴ വച്ച് പ്രതിഷേധം

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നിഷേധിച്ചു; പ്രോജക്ട് മാനേജരുടെ കസേരയില്‍ വാഴ വച്ച് പ്രതിഷേധം
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നിഷേധിച്ച നടപടിയ്‌ക്കെതിരേ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. ആലപ്പുഴ ജില്ലാ പ്രോജക്ട് മാനേജരുടെ ഓഫീസാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചത് . മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ജില്ലാ പ്രൊജക്ട് മനേജരുടെ ഓഫീസില്‍ വാഴ വച്ചു.സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആലപ്പുഴയില്‍ 146 ആശാ വര്‍ക്കര്‍മാരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയമാണ് തടഞ്ഞുവച്ചത്. ഇന്നലെ ആശമാര്‍ ജില്ലാ പ്രൊജക്ട് മാനേജരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഉപരോധം നടക്കുന്ന സമയത്ത് പ്രോജക്ട് മാനേജര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. പൊലിസ് എത്തി ചര്‍ച്ച നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല ജില്ലാ പ്രോജക്ട് മാനേജര്‍ എത്തി സംസാരിച്ചിട്ടും ഓണറേറിയം എപ്പോള്‍ നല്‍കും എന്ന് വ്യക്തമാക്കാതെ പിന്‍മാറുകയില്ല എന്ന നിലപാട് പ്രവര്‍ത്തകര്‍ സ്വീകരിച്ചു തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം പി . പ്രവീണ്‍, KSU ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അടക്കമുള്ള പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം; സ്ത്രീസുരക്ഷയുടെ സന്ദേശവുമായി...

Latest News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച...

Latest News

Sister Sabina wins gold| മൈതാനത്ത് വിസ്മയമായി സിസ്റ്റര്‍ സബിന: തിരുവസ്ത്രത്തില്‍ നഗ്‌നപാദയ...

Save your stories

Sign in