KODIKKUNNIL SURESH| നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച വിജയം നേടും: കൊടിക്കുന്നില്‍ സുരേഷ് എം പി
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read
•
Updated: June 05, 2026
ഇന്ത്യ ഒട്ടാകെ ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നല്‍ സുരേഷ് എംപി. അഴിമതിയുടെ കൂത്തരങ്ങായ പിണറായി സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടിയാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രകടമാവുകയെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ രണ്ടാംഘട്ട പ്രചരണ പരിപാടി കരുളായി തെക്കുംമുണ്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം നിലമ്പൂരില്‍ എം സ്വരാജിനും സര്‍ക്കാരിനുമെതിരെ ആശാവര്‍ക്കര്‍മാരുടെ പ്രചാരണം ആരംഭുിച്ചു. ആശാ സമരത്തോടുള്ള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ വിധിയെഴുതുക എന്ന മുദ്രാവാക്യവുമായാണ് ആശമാര്‍ ഇന്ന് നിലമ്പൂരില്‍ പ്രചരണത്തിറങ്ങുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രാവിലെ നിലമ്പൂരില്‍ ആശമാര്‍ പ്രതിഷേധ പ്രകടനം നടത്തും. തുടര്‍ന്ന് ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ് മിനിയുടെ നേതൃത്വത്തില്‍ ആശമാര്‍ വീട് കയറി വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണം നടത്തും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10