Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആന്‍റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ആന്‍റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം


മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയിൽ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പോലീസ്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇതിനെത്തുടർന്നാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുന്നത്.


കളമശേരി പോലീസ് സ്റ്റേഷനിൽ ആന്‍റോ അഗസ്റ്റിൻ ഹാജരാകില്ലെന്നും, കേസിലെ എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകുമെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അറിയിച്ചു. നിലവിൽ ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.


രണ്ടാഴ്ച മുമ്പ് നടന്ന ഒരു പൊതുചടങ്ങിലാണ് ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള ഗുരുതര പരാമർശങ്ങൾ നടത്തിയത്. കോടികളുടെ വിലവരുന്ന വ്യാജ വിവാഹ രേഖകളുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും അദ്ദേഹം ചടങ്ങിൽ അവകാശപ്പെട്ടിരുന്നു.ആന്‍റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തി അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചെന്നാണ് എഫ്.ഐ.ആറിലെ കണ്ടെത്തൽ.


കെ.പി.സി.സി വക്താവ് രാജു പി നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഡി.ജി.പിയാണ് നിർദ്ദേശം നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജരേഖ നിർമ്മിച്ചവരെ തിരിച്ചറിയണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in