Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലത്ത് വീണ്ടും ക്രൂരത; കുഞ്ഞിനെ കൊന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

കൊല്ലത്ത് വീണ്ടും ക്രൂരത; കുഞ്ഞിനെ കൊന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കട്ടിലില്‍ മരിച്ചു കിടക്കുന്നതായും മാതാപിതാക്കള്‍ സമീപത്ത് തന്നെ തൂങ്ങി നില്‍ക്കുന്നതായുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും ഇവര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒപ്പം അജീഷിന് ഈ അടുത്ത കാലത്താണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതും കുടുംബത്തെ തളര്‍ത്തുന്ന അവസ്ഥയിലേക്ക് പോയി എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അജീഷ് നേരത്തെ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് വിദേശത്ത് നിന്ന് തിരികെ വന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in