Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ലൈഫില്‍' അനിൽ അക്കര എം.എൽ.എയ്ക്ക് വധഭീഷണി : പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി

'ലൈഫില്‍' അനിൽ അക്കര എം.എൽ.എയ്ക്ക് വധഭീഷണി : പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി
  തൃശൂർ : ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ നിയമപരമായ ഇടപെടൽ നടത്തിയതിന് പിന്നാലെ അനില്‍ അക്കര എം.എല്‍.എയ്ക്ക് വധഭീഷണി. എം.എൽ.എയെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് കത്ത് നൽകി. അനിൽ അക്കര എം.എൽ.എയെ അപായപ്പെടുത്താൻ ഡി.വൈ.എഫ്.ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിൽനിന്നും പുറകിലോട്ട് പോവില്ലെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രണമാണ് ഇപ്പോൾ എം.എൽ.എയ്ക്ക് നേരെ നടക്കുന്നത്. രാഷ്ട്രീയമായി മാത്രമായിരുന്നുവെങ്കിൽ കോൺഗ്രസ് നേരിടുകയും സംരക്ഷണം കൊടുക്കുകയും ചെയ്തേനെ. എന്നാൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന ഗൂഢാലോചനയായതിനാലാണ് ആഭ്യന്തര വകുപ്പിൽ നിന്നും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ടി.എൻ. പ്രതാപൻ എം.പി ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; 15 കിലോയുടെ പഞ്ചലോഹ വിഗ്രഹവും ശംഖും...

Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Save your stories

Sign in