കട്ടപ്പനയില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം: ജില്ലാ സമ്മേളനം കഴിയുന്നവരെ കേസില്‍ പുരോഗതി വേണ്ടെന്ന് സി പി എം
Jaihind TV News Report
Jaihind TV Web Desk
January 31, 2025
1 min read
•
Updated: June 04, 2026
ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം കഴിയുന്നതുവരെ കേസിൽ പുരോഗതിയുണ്ടാകരുതെന്ന് സി പി എം നേതാക്കൾ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. സി പി എം നേതാക്കൾ പ്രതിയായ കേസിൽ ജില്ലാ പോലീസ് മേധാവിയും കേസിന്‍റെ പുരോഗതി വിലയിരുത്തിയിട്ടില്ല.
കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു തോമസ് ആന്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന്‍റെ ഗതി മാറ്റാന്‍ സിപിഎം നേതാക്കള്‍ കഠിനമായി ശ്രമിക്കുകയാണ്. ഇടുക്കി ജില്ലാ സമ്മേളനം കഴിഞ്ഞതിനു ശേഷം മാത്രം അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് സിപിഎം നേതാക്കളുടെ നിർദേശം. അത് അക്ഷരം പ്രതി അനുസരിക്കുകയാണ് കേരള പോലീസും ചെയ്യുന്നത്.
കട്ടപ്പനയിലെ സഹകരണ സൊസൈറ്റിക്കു മുന്നിലാണ് സാബു ആത്മഹത്യ ചെയ്തത്. പ്രതികളെ സംരക്ഷിക്കില്ലെന്നും കുടുംബത്തോടൊപ്പം എന്നുമുണ്ടാകുമെന്നും മന്ത്രി എം.എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവർ ആവർത്തിച്ചു പറഞ്ഞപ്പോഴും പാർട്ടി നേതാക്കള്‍ തന്നെയാണ് പ്രതികളെ ചേർത്തു നിർത്തുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10