Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കളിയാട്ട മഹോത്സവത്തിനിടെ നാടിനെ നടുക്കുന്ന അപകടം;154 പേര്‍ക്ക് പരിക്ക്

കളിയാട്ട മഹോത്സവത്തിനിടെ നാടിനെ നടുക്കുന്ന അപകടം;154 പേര്‍ക്ക് പരിക്ക്
കാസര്‍കോട് :കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു 154 പേര്‍ക്ക് പരിക്ക്.പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറി ഉണ്ടായത്.അപകടത്തില്‍ പരിക്കേറ്റ 97 പേരാണ് ചികിത്സയിലുള്ളത്. ജില്ല കളക്ടര്‍ ഇമ്പശേഖര്‍ അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് പറഞ്ഞു.പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് അപകടത്തില്‍ 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ മാറ്റുകയുണ്ടായി. പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.ഐശാല്‍ ആശുപത്രിയില്‍ 17 പേരും,കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും,പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും,സഞ്ജീവനി ആശുപത്രിയില്‍ 10 പേരും, കോഴിക്കോട് മിംസില്‍ രണ്ട് പേരും,കണ്ണൂര്‍ മിംസില്‍ 18 പേരും,അരിമല ആശുപത്രിയില്‍ മൂന്നുപേരും,മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും,കെഎഎച്ച് ചെറുവത്തൂരില്‍ രണ്ടുപേരും, ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18 പേരുമാണ് ചികിത്സയിലുള്ളത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെ അര്‍ധരാത്രി 12 ഓടെയാണ് അപകടമുണ്ടായത്.കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കത്തില്‍ നിന്നുളള തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് പൊട്ടിത്തെറിയുണ്ടാകുകയാണ് ചെയ്തത്.അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും അപകടത്തില്‍ കേസെടുത്ത പൊലീസ് കസ്റ്റഡിയിലെടുത്തു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in