സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിച്ച് മന്ത്രി സുധാകരൻ; റെയിൽവേ ക്രോസ് അടച്ചതോടെ ദുരിതത്തിലായി കരുമാടി നിവാസികൾ
Jaihind TV News Report
Jaihind TV Web Desk
March 11, 2020
1 min read
•
Updated: June 04, 2026
ആലപ്പുഴ: അമ്പലപ്പുഴ കരുമാടി റെയിൽവേ ലെവൽ ക്രോസ് അടക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ 17 ദിവസത്തെ സമരം ഫലം കണ്ടില്ല. വർഷങ്ങളായി വാഹന ഗതാഗതത്തിനായി ഉപയോഗിച്ചു വരുന്ന റെയിൽവേ ക്രോസ് അടച്ചുപൂട്ടി. മന്ത്രി ജി സുധാകരന്റെ മണ്ഡലത്തിലെ ജനങ്ങൾക്കാണ് ഈ അവസ്ഥയുണ്ടായത്. പ്രദേശവാസികളുടെ ആവശ്യത്തിന് മന്ത്രിയുടെ യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
റെയിൽവേ ലെവൽക്രോസ് അടച്ചുപൂട്ടിയതിനെതുടർന്ന് പ്രദേശവാസികൾക്ക് ഇനി സമാന്തര റോഡിലൂടെയെ സഞ്ചരിക്കാനാകൂ. ലെവൽ ക്രോസ് കടന്ന് നേരെയെത്തുന്ന പ്രധാന റോഡിലേക്കും ബസ് സ്റ്റാൻഡിലേക്കും, അമ്പലപ്പുഴ - തിരുവല്ല റോഡിലേക്കും കിലോമീറ്ററുകൾ ചുറ്റി വേണം സഞ്ചരിക്കാനാകൂവെന്നതും പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10