Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജീവനക്കാര്‍ കൂട്ടത്തോടെ ഇടത് സമ്മേളനത്തിന് പോയി; കാലിയായി ബ്ലോക്ക് ഓഫീസ്; പൊതുജനങ്ങള്‍ വലഞ്ഞു

ജീവനക്കാര്‍ കൂട്ടത്തോടെ ഇടത് സമ്മേളനത്തിന് പോയി; കാലിയായി ബ്ലോക്ക് ഓഫീസ്; പൊതുജനങ്ങള്‍ വലഞ്ഞു
മട്ടാഞ്ചേരി: ജീവനക്കാര്‍ കൂട്ടത്തോടെ ഭരണകക്ഷി സംഘടനയായ എന്‍.ജി.ഒ യൂണിയന്റെ കൊച്ചി ഏരിയാ സമ്മേളനത്തിന് പോകാന്‍ അവധിയെടുത്തതോടെ കാലിയായി ബ്ലോക്ക് ഓഫീസ്.  ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വലഞ്ഞു. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ കാലിയായ സീറ്റ് കണ്ട് തിരികെ പോകേണ്ടിവന്നു. ഓഫീസ് അവധിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ജീവനക്കാര്‍ കൂട്ടമായി സമ്മേളനത്തിന് പോയതാണെന്ന് അറിഞ്ഞതോടെ അത്യാവശ്യങ്ങള്‍ കാര്യങ്ങള്‍ പോലും നടത്താനാവാതെ ജനങ്ങള്‍ തിരികെ പോകുകയായിരുന്നു. ആകെ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. മട്ടാഞ്ചേരി ഷാദി മഹലിലാണ് യൂണിയന്റെ ഏരിയ സമ്മേളനം നടന്നത്. മറ്റ് ഓഫീസുകളില്‍ നിന്നും ജീവനക്കാര്‍ പോയെങ്കിലും ബ്ലോക്ക് ഓഫീസില്‍ നിന്ന് കൂട്ടത്തോടെ പോയതാണ് പ്രവര്‍ത്തനം അവതാളത്തിലാക്കിയത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

കളമശ്ശേരി കൂട്ടബലാത്സംഗം: സ്പാകളുടെ മറവിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കും, കു...

Popular News

"കുറ്റം ഒരിക്കലും മരിക്കില്ല, ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നടക്കും"; നിലപാട് വ്യക്തമാക്...

Popular News

ശബരിമല കട്ടിളപ്പാളി കേസ്: കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്.ഐ.ടി; കൂടുതൽ സാവകാശ...

Save your stories

Sign in