KOZHIKODE DEATH| കോഴിക്കോട് സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read
•
Updated: June 04, 2026
സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് മീഞ്ചന്ത അരീക്കാട് ഉറവന്‍കുളം ക്ഷേത്രക്കുളത്തിലാണ് അപകടം. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ദേവരാജന്റെ മകന്‍ മാറാട് പൊന്നത്ത് ഹൗസില്‍ സന്‍ജയ് രാജ് (24) ആണ് മരിച്ചത്. സഹോദരന്‍ ശ്രീനില്‍ രാജിനും കൂട്ടുകാര്‍ക്കുമൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്.
യുവാവ് കുളത്തില്‍ മൂന്ന് മീറ്ററോളം മൂങ്ങിത്താഴുകയായിരുന്നു. മീഞ്ചന്ത അഗ്‌നി സുരക്ഷാ നിലയത്തിലെ സ്‌കൂബ ഡൈവിങ്ങ് യൂണിറ്റ് അംഗങ്ങളായ പി. അനുപ്, വി. കെ അനുപ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ കണ്ടെത്തിയത്. തുടര്‍ച്ചയായി സി.പി.ആര്‍ നല്‍കി മാങ്കാവിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീഞ്ചന്ത അഗ്‌നി സുരക്ഷാ നിലയം അസി:സ്റ്റേഷന്‍ ഓഫീസര്‍ ഇ ശിഹാബുദ്ധിന്‍, ഡബ്ല്യൂ സനല്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഞായര്‍ ഉച്ചക്ക് 12 മണിക്ക് ഗോദീശ്വരം ശ്മശാനത്തില്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10