Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പാലക്കാട് ഡിവൈഎഫ്‌ഐ-എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പാലക്കാട് ഡിവൈഎഫ്‌ഐ-എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാലക്കാട് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും എസ്‌എഫ്‌ഐ പ്രവര്‍ത്തകനും അറസ്റ്റില്‍. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. സ്‌കൂളില്‍ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പാറക്കളത്തെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം പ്രവര്‍ത്തകനുമായ അജീഷ്, എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ സഹോദരന്‍ അജയഘോഷ് എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച്‌ വരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കോടതി മതിൽ ചാടിക്കടന്ന് ട്രാന്‍സ്ഫോമറില്‍ പിടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി അജയഘോഷിനെ കൈക്ക് പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് ജയിലിലേക്ക് മാറ്റി.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in