Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മരണമില്ലാത്ത ഓർമ്മയായി കുഞ്ഞ് 'ആലിൻ'; 'ആലിൻ ബ്രാൻഡ്' നോട്ടുബുക്കുകളുമായി സപ്ളൈകോ

മരണമില്ലാത്ത ഓർമ്മയായി കുഞ്ഞ് 'ആലിൻ'; 'ആലിൻ ബ്രാൻഡ്' നോട്ടുബുക്കുകളുമായി സപ്ളൈകോ



സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി നാടിന്റെ നൊമ്പരവും അഭിമാനവുമായി മാറിയ കുഞ്ഞ് ആലിന്റെ സ്മരണ പുതുക്കാൻ സപ്ലൈകോ. ആലിന്റെ പേരിൽ സപ്ലൈകോ പുറത്തിറക്കുന്ന 'ആലിൻ' ബ്രാൻഡ് നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം നാളെ നടക്കും.നാളെ ഉച്ചയ്ക്ക് 1.30-ന് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും.

കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച്, ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിൻ ആൻ ജോണിനെയും ആദരിക്കും. കുഞ്ഞിന്റെ വേർപാടിനിടയിലും അവയവദാനമെന്ന വലിയ സന്ദേശം സമൂഹത്തിന് നൽകിയ മാതാപിതാക്കളെ ആദരിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ടി.ജെ. വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, ജനറൽ മാനേജർ എം.യു. ബിജു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ് ഈ നോട്ടുബുക്കുകളുടെ ആകർഷകമായ കവർ ഡിസൈനിങ് പൂർത്തിയാക്കിയത്. ചടങ്ങിൽ വെച്ച് ഈ മിടുക്കരായ വിദ്യാർത്ഥികളെയും പ്രത്യേകമായി അനുമോദിക്കും.


Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in