Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓളപ്പരപ്പിൽ ആവേശപ്പോര്: 72-ാമത് നെഹ്‌റു ട്രോഫി ജലമേള നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഓളപ്പരപ്പിൽ ആവേശപ്പോര്: 72-ാമത് നെഹ്‌റു ട്രോഫി ജലമേള നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് നാളെ പുന്നമടക്കായലില്‍ തുടക്കമാകും. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 70-ലധികം വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാകും. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 71 കളിവള്ളങ്ങള്‍ മാറ്റുരയ്ക്കും. വള്ളംകളി ദിനത്തില്‍ നഗരത്തില്‍ കര്‍ശന സുരക്ഷയും ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തും. ഇരുട്ടുകുത്തി, വെപ്പ് ചുരുളന്‍, തെക്കനോടി വിഭാഗം വള്ളങ്ങളും മത്സരിക്കും. ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് വള്ളങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടുക.

രാവിലെ 11ന് ചെറു വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി ഡി സതീശന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ഫൈനല്‍ പോരാട്ടങ്ങളും നടക്കും. ഇത്തവണ ടിക്കറ്റ് വില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വള്ളങ്ങളുടെ ബോണസ് 25% വര്‍ദ്ധിപ്പിച്ചു. സമ്മാനത്തുകയും  ഉയര്‍ത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷാജി വി നായര്‍ അറിയിച്ചു.

വള്ളംകളി ദിനത്തില്‍ ആലപ്പുഴ നഗരത്തില്‍ കര്‍ശന സുരക്ഷയും ഗതാഗത ക്രമീകരണവും ഒരുക്കും. 1700 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ജോലികള്‍ക്കായി നിയോഗിക്കുകയെന്ന് ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു. ടിക്കറ്റ് മുഖേനയാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങളും നിയമാവലിയും തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും എന്നും അറിയിച്ചു.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Save your stories

Sign in