Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോ കോളേജിൽ KSU യൂണിറ്റ് ഭാരവാഹിക്ക് മർദ്ദനം; 3 SFI നേതാക്കൾ കസ്റ്റഡിയിൽ

ലോ കോളേജിൽ KSU യൂണിറ്റ് ഭാരവാഹിക്ക് മർദ്ദനം; 3 SFI നേതാക്കൾ കസ്റ്റഡിയിൽ
തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയെ മർദ്ദിച്ച 3 എസ് എഫ് ഐ നേതാക്കൾ കസ്റ്റഡിയിൽ. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി യാമിൻ മുഹമ്മദിനെയാണ് എസ് എഫ് ഐ നേതാക്കൾ ക്രൂരമായി മർദ്ദിച്ചത്. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികത്സയിലാണ്. പട്ടം മുറിഞ്ഞപാലത്തിനു സമീപമുള്ള സുഹൃത്തുക്കളുടെ വീട്ടിലെത്തിയ യാമിനെ എസ് എഫ് എഫ് ഐ നേതാക്കാൾ പിന്തുടർന്നെത്തി മർദ്ദിക്കുകയായിരുന്നു. കെ എസ് യു യൂണിറ്റ് ഭാരവാഹിയായ യാമിന്‍റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. യാതൊരു പ്രകോപനവും കൂടാതെയാണ് എസ് എഫ് ഐ നേതാക്കളുടെ മർദ്ദനമെന്ന് പരിക്കേറ്റ വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ കോളേജിലെ എസ് എഫ് ഐ നേതാക്കളായ അനന്തകൃഷ്ണൻ, നിഖിൽ, ഗോകുൽ എന്നിവരെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ നേതൃത്വം മുൻപും ഇത്തരത്തിൽ അക്രമങ്ങൾ നടത്തിയിരുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരിക്കേറ്റ യാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. https://www.youtube.com/watch?v=K91AbLDulWA

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Save your stories

Sign in