കോഴിക്കോട് ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ഇരുപത്തിമൂന്നുകാരനെ കാണാതായി. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മാവൂര്‍ കുതിരാടം സ്വദേശി ബാസിലിനെയാണ് കാണാതായത്.
ചാലിയാറില്‍ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് മീന്‍ പിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. ബാസിലിന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ബാസിലിനായി തിരച്ചില്‍ തുടരുകയാണ്.
ചാലിയാറില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞു; 23കാരനെ കാണാതായി