Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചട്ടുകമായി മാറിയിരിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാവകാശം തകർത്ത് അതിനെ ബി.ജെ.പിയുടെ പോഷക സംഘടനയാക്കി മാറ്റുകയാണ്. ഒരു ഏകാധിപതിയെപ്പോലെയാണ് നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കടുപ്പിച്ച് വിമർശിച്ചു.

മോദി സർക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന അവസ്ഥയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചുവെന്ന് വ്യക്തമാക്കിയ എം.പി, ഭരണകൂടത്തിന്റെ വിശ്വസ്തനായ വളർത്തുനായയെപ്പോലെയാണ് കമ്മീഷണറുടെ പ്രവർത്തനമെന്നും കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (DCC) നേതൃത്വത്തിൽ കണ്ണൂർ ആർ.എം.എസ് ഓഫിസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in