Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

സഞ്ജുവിനും ഇന്‍റര്‍നെറ്റില്‍ പണികിട്ടി

സഞ്ജുവിനും ഇന്‍റര്‍നെറ്റില്‍ പണികിട്ടി
ബോളിവുഡ് താരം സഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രമായ സഞ്ജു ഇന്റർനെറ്റിൽ ചോർന്നു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ടോറന്റ് ഡൗൺലോഡ് ലിങ്കിന്റെ സ്‌ക്രീൻഷോട്ടുകൾ ഷെയർ ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു എച്ച്.ഡി പ്രിന്റ് ചോർന്നതായും ട്വിറ്റർ ഉപയോക്താവ് അവകാശപ്പെടുന്നു. ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ ചിത്രം ഇന്റർനെറ്റിൽ ചോർന്നത് വിജയത്തെ തന്നെ ബാധിച്ചേക്കാം. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ രൺബീറിന്റെ ആരാധകർ, ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും തിയേറ്ററിൽ പോയി തന്നെ ചിത്രം കാണണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കി രാജ്കുമാർ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺബീർ കപൂറാണ് ചിത്രത്തിൽ സഞ്ജുവായി ജീവിക്കുന്നത്. വ്യത്യസ്ത ആറ് വേഷങ്ങളിലാണ് രൺബീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സോനം കപൂർ, അനുഷ്‌ക ശർമ, മനീഷ കൊയ് രാള, പരേഷ് റാവൽ, ദിയ മിർസ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in