Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

വനിതാ ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില (1-1)

വനിതാ ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമനില (1-1)
വനിതാ ഹോക്കി ലോകകപ്പിൽ വിജയത്തോടെ തുടക്കമെന്ന ഇന്ത്യയുടെ മോഹത്തിന് വിരാമം. ഇംഗ്ലണ്ടിനോട് ഇന്ത്യയുടെ വനിതാ ടീമിന് സമനില വഴങ്ങേണ്ടി വന്നു. മത്സരത്തിന്റെ 25-ാം മിനുട്ടിൽ നേഹ ഗോയൽ ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും ഇംഗ്ലണ്ടിന്റെ ശ്രമങ്ങൾ ഗോൾകീപ്പർ സവിതയിൽ തട്ടി തെറിച്ചപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചു. എന്നാൽ 54-ാം മിനിറ്റിൽ ഗോൾ മടക്കിയ ഇംഗ്ലണ്ടിന്റെ ലിലി ഔസ്ലേ ഇന്ത്യൻ പ്രതീക്ഷകളെ തകിടം മറിച്ചു. മത്സരം 1-0 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് അപ്രതീക്ഷിതമായി ഇന്ത്യ ഗോൾ വഴങ്ങിയത്. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഇംഗ്ലണ്ടായിരുന്നുവെങ്കിലും ഗോൾ കീപ്പർ സവിതയുടെ തകർപ്പൻ പ്രകടനം ഗോൾ അധികം വഴങ്ങാതെ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

Related articles

See all
Sports

"മോഡിയെ പറഞ്ഞാലെന്താ മൂക്ക് ചെത്തുമോ?" യുഡിഫ് കൗൺസിലര്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Sports

ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവം വീണ്ടും; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

Sports

20 വർഷത്തിന് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ഫൈനലിൽ

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി

Save your stories

Sign in