Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

മെക്സിക്കോയെ തകര്‍ത്ത് മഞ്ഞപ്പട ക്വാര്‍ട്ടറില്‍

മെക്സിക്കോയെ തകര്‍ത്ത് മഞ്ഞപ്പട ക്വാര്‍ട്ടറില്‍
ലോകകപ്പ് പ്രീ ക്വാർട്ടറിൽ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നെയ്മറിന്റെ ഗോളിൽ അക്കൌണ്ട് തുറന്ന ബ്രസീൽ മത്സരാവസാനം ഫിർമിനോയുടെ ഗോളിലാണ് ലീഡ് രണ്ടാക്കി ജയം ഉറപ്പിച്ചത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മെക്‌സികോയ്ക്ക് അവസരം നൽകാതെയാണ് കാനറി പട മത്സരം പൂർത്തിയാക്കിയത്. മാർസെലോ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. പകരം ഫിലിപ്പേ ലൂയിസ് ഇടം നേടി. ഡാനിലോ കായിക ക്ഷമത വീണ്ടെടുത്തെങ്കിലും റൈറ്റ് ബാക്കിൽ ഫാഗ്‌നർ സ്ഥാനം നിലനിർത്തി. മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീൽ ബോക്‌സിൽ അപകടം വിതക്കാൻ മെക്‌സിക്കൻ ആക്രമണ നിരയ്ക്കായി. ഒന്നിന് പിറകെ ഒന്നൊന്നായി മെക്‌സിക്കൻ ആക്രമണം തുടർന്നപ്പോൾ രക്ഷക്കെത്തിയത് ബ്രസീലിന്റെ മികച്ച പ്രതിരോധ നിരയാണ്. മത്സരം 25 മിനിട്ട് പിന്നിട്ടതോടെ ബ്രസീലിന്റെ മികച്ചൊരു ആക്രമണം ഗോളാകാതെ പോയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കുട്ടീഞ്ഞോയുടെ മികച്ച ഷോട്ടും ഒചൊവ തടുത്തിട്ടു. പക്ഷെ ഏറെ വൈകാതെ 51-ാം മിനിട്ടിൽ ബ്രസീൽ കാത്തിരുന്ന ഗോളെത്തി. മെക്‌സിക്കൻ ബോക്‌സിൽ വില്ലിയൻ നൽകിയ മനോഹര പാസ് നെയ്മർ വലയിലേക്ക് തിരിച്ചിട്ടു. ഗോൾ വഴങ്ങിയ മെക്‌സിക്കോ ഉണർന്നതോടെ മത്സരം ആവേശകരമായി. തുടര്‍ന്ന് ഡോസ് സാന്റോസിനെ മെക്സിക്കോ കളത്തിൽ ഇറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് മെക്‌സിക്കോയുടെ ആദ്യ ഷോട്ട് എത്തിയത്. പക്ഷെ ബ്രസീൽ ഗോളി അലിസൻ രക്ഷക്കെത്തി. പകരക്കാരനായി ഇറങ്ങിയ ഫിർമിനോയാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. മധ്യനിരയിൽ ഫെര്‍ണാണ്ടിഞ്ഞോ നൽകിയ പന്ത് സ്വീകരിച്ച നെയ്മറിന്റെ പാസ് മെക്‌സിക്കൻ ഗോളി ഒചൊവായുടെ കാലിൽ തട്ടി ഫിർമിനോയുടെ അടുത്തേക്ക്. പിഴയ്ക്കാതെ പന്ത് താരം വലയിലാക്കി. പിന്നീടുള്ള ഓരോ മെക്‌സിക്കൻ ആക്രമണവും ബ്രസീൽ പ്രതിരോധനിര ഒത്തിണക്കത്തോടെ തടുത്തതോടെ മഞ്ഞപ്പട ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി.

Related articles

See all
Sports

"മോഡിയെ പറഞ്ഞാലെന്താ മൂക്ക് ചെത്തുമോ?" യുഡിഫ് കൗൺസിലര്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Sports

ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവം വീണ്ടും; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

Sports

20 വർഷത്തിന് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ഫൈനലിൽ

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി

Save your stories

Sign in