Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

മുള്‍ക്ക് ഓഗസ്റ്റ് മൂന്നിന് പ്രദര്‍ശനത്തിനെത്തും

മുള്‍ക്ക് ഓഗസ്റ്റ് മൂന്നിന് പ്രദര്‍ശനത്തിനെത്തും
തപ്സി പന്നു നായികയായെത്തുന്ന ബോളിവുഡ് ചിത്രം മുൾക്കിന്റെ ടീസർ പുറത്തിറങ്ങി. ടീസർ അപ്ലോഡ് ചെയ്ത ഉടൻ തന്നെ യൂട്യൂബിൽ ഹിറ്റായിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 3ന് തിയേറ്ററുകളിലെത്തും. ഋഷി കപൂർ, പ്രീതിക് ബബ്ബർ, നീന ഗുപ്ത, അശുതോഷ് റാണ, രജത് കപൂർ, മനോജ് പഹ്വ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരതി മുഹമ്മദ് എന്ന അഭിഭാഷകയുടെ വേഷമാണ് തപ്സി കൈകാര്യം ചെയ്യുന്നത്. ഋഷി കപൂർ, മുർദ് അലി മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വാരാണസിയിലെ ഒരു മുസ് ലിം കുടുംബത്തെ രാജ്യദ്രോഹക്കേസുകളിൽ ആരോപണ വിധേയനാക്കിയ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മുൾക് ചിത്രീകരിച്ചിരിക്കുന്നത്. https://youtu.be/rSIPwiSc7B0 തും ബിൻ, ദസ്, ഗുലാബ് ഗ്യാംഗ് എന്നീ സിനിമകൾ സംവിധാനം ചെയ്ത അനുഭവ് സിൻഹയാണ് മുൾക് സംവിധാനം ചെയ്യുന്നത്. മുൾക്കിന്റെ ചിത്രീകരണം പ്രധാനമായും ബെനാറസിലും ലക്നൗവിലുമായാണ് നടന്നത്. സോഹം റോക്സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ കമൽ മുകുത് ആണ് ചിത്രം നിർമിക്കുന്നത്.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in