Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

പുതിയ മേക്ക് ഓവറില്‍ വിജയ് സേതുപതി

പുതിയ മേക്ക് ഓവറില്‍ വിജയ് സേതുപതി
പുത്തൻ മേയ്‌ക്കൊവറിലൂടെ ആരാധാകരെ ഞെട്ടിച്ച് തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതി. സീതാകാത്തി എന്ന തന്‍റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് സേതുപതി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ എത്തിയിരിക്കുന്നത്. https://www.youtube.com/watch?v=cmFh6hBd2xI കഥാപാത്രത്തിന്‍റെ പൂർത്തീകരണത്തിനായി ഏതറ്റം വരെ പോകാനും തയ്യാറാണ് ഇന്നത്തെ യുവതാരങ്ങൾ. അത്തരമൊരു മേക്ക് ഓവറിലൂടെ ആരാധാകരെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് യുവതാരം വിജയ് സേതുപതി. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയും സംവിധായകൻ ബാലാജി തരിണീധരനും ഒന്നിക്കുന്ന സിനിമ കൂടിയാണ് സീതാകാത്തി. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകനും അമേരിക്കയിൽ പോയിരുന്നു. നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂർത്തിയായത്. ഈ മേക്കപ്പ് അഴിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം. വ്യത്യസ്ഥമായ വേഷങ്ങൾ തിരഞ്ഞെടുത്തു ചെയ്യുന്ന വിജയ് സേതുപതി ഇപ്പോൾ തന്നെ ടോളിവുഡിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഓസ്‌കർ ജേതാക്കളായ കെവിൻ ഹാനെ, അലക്‌സ് നോബിൾ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നിൽ. എൺപതുകാരനായിട്ടാണ് ചിത്രത്തിൽ സേതുപതി എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് അർച്ചനയാണ് നായിക. രമ്യ നമ്പീശൻ, ഗായത്രി, പാർവതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in