Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 23 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 23 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് വൻ കഞ്ചാവ് വേട്ട. എക്‌സൈസ്-പൊലീസ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിലായി യ നടത്തിയ പരിശോധനയിൽ 23 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് അധികൃതർ ഒലവക്കോട്, കൊല്ലങ്കോട് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ 10.25 കിലോ കഞ്ചാവും പൊലീസ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പരിശോധനയിൽ 12.5 കിലോ കഞ്ചാവുമാണ് പിടികൂടിയത്. ഒലവക്കോട് നിന്നും 6.2 കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശി അൻഷാദ്, കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലങ്കോട് ബസിൽ നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. തിരൂർ സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് റാഷിദ്, സെയ്ഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപ്പാലത്തുനിന്ന് പൊലീസ് പരിശോധനയിൽ 12.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ തേനി സ്വദേശി സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Latest News

'ആരോഗ്യമന്ത്രി എന്തിനായിരുന്നു വന്നത്? അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സർക്കാരിന്...

Save your stories

Sign in