Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലക്കാട് കാട്ടാനശല്യം തുടരുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പാലക്കാട് കാട്ടാനശല്യം തുടരുന്നു; ഭീതിയില്‍ പ്രദേശവാസികള്‍
പാലക്കാട് ഇന്നും കാട്ടാനകളുടെ ആക്രമണം. പറളി കമ്പയിൽ ആനകള്‍ ഒരു റേഷൻകട തകർത്തു. അതേസമയം കാട്ടാന ആക്രമണത്തിൽ ഇന്നലെ മരിച്ച  തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ അക്രമികളായ ആനകളെ നിയന്ത്രിക്കാൻ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്‍റെ സഹായം തേടാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ധോണി, പുതു പൊരിയാരം, മുണ്ടൂർ, പറളി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഇന്ന് രാവിലെ  പറളികമ്പയിൽ അബ്ദു റഹ്മാന്‍റെ റേഷൻ കട കാട്ടാനകളുടെ ആക്രമണത്തില്‍  തകർന്നു.
കാട്ടാനശല്യം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in