Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍
പ്രളയം ഏറ്റവും രൂക്ഷമായ പത്തനംതിട്ടയില്‍ പതിനായിരത്തോളം പേരാണ്  കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി ജില്ലയില്‍ മഴ വീണ്ടും ശക്തമായിട്ടുണ്ട്. വീടുകളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. മിക്കവരും വീടുകളുടെ രണ്ടാം നിലയിലും ടെറസിലുമാണ് അഭയം തേടിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സൈന്യത്തിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും നാവികസേനയും രംഗത്തുണ്ട്. ഇതിനകം കുടുങ്ങിയ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. ഒറ്റപ്പെട്ടവരെ കണ്ടെത്താനായി ഹെലികോപ്റ്റര്‍ സഹായത്തോടെയും തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. 23 ബോട്ടുകള്‍ കൂടി പുതുതായി തെരച്ചിലിന് ചേര്‍ന്നിട്ടുമുണ്ട്.  

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Save your stories

Sign in