Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

നീരാളിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

നീരാളിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
ബോളിവുഡ് സംവിധായകൻ അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മോഹൻലാലിന് വേണ്ടി എം.ജി.ശ്രീകുമാർ ആലപിച്ച നാടൻ ശൈലിയിലുള്ള ഗാനമാണ് പുറത്തിറക്കിയത്. സന്തോഷ് വർമയുടെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ശ്യാമപ്രസാദും ശ്രീകുമാറിനൊപ്പം പാടിയിട്ടുണ്ട്. നേരത്തെ മോഹൻലാലും ശ്രേയാ ഘോഷാലും ആദ്യമായി ഒരുമിച്ചാലപിച്ച ഗാനം പുറത്ത് വിട്ടിരുന്നു. https://www.youtube.com/watch?v=eDXf7tJaPCI ചിത്രത്തിൽ നാദിയാ മൊയ്തുവാണ് നായിക. സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവതി നായർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മുംബൈ, മംഗോളിയ, കേരളം, തായ് ലന്‍ഡ്, ബംഗളുരു തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുലിമുരുകന് ശേഷം ഗ്രാഫിക്സിന്റെ വിശാല സാധ്യതകൾ തേടുന്ന ചിത്രമായിരിക്കും നീരാളി. ബോളിവുഡ് ക്യാമറമാനും മലയാളിയുമായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in