Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ധടക്കിലെ മൂന്നാം ഗാനം എത്തി; ചിത്രം ജൂലൈ 20ന്

ധടക്കിലെ മൂന്നാം ഗാനം എത്തി; ചിത്രം ജൂലൈ 20ന്
ശ്രീദേവിയുടെ മകൾ ജാൻവി കപൂർ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ധടകിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. അജയ് ഗോഗാവലെ ആലപിച്ചിരിക്കുന്ന പെഹലി ബാർ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജൂലൈ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും നേടിയ മറാത്തി ചിത്രം സേറാത്തിന്റെ ഹിന്ദിപതിപ്പാണ് ധടക്. അജയ്, അതുൽ എന്നിവരാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. മധുകർ, പാർഥ്വി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. https://www.youtube.com/watch?v=_RZkNUPoIcM മറാത്തി ചിത്രത്തിലെ യാദ് ലഗ്ലയുടെ റീമേക്കാണ് ഈ ഗാനം. ഷാഹിദ് കപൂറിന്റെ സഹോദരനും, ബിയോൺഡ് ദ ക്ലൗഡ്സിലെ നായകനുമായ ഇഷാൻ ഖട്ടറാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. ചിത്രത്തിൽ ജാൻവി കപൂറിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത് ശാലിനി കപൂറാണ്. ശശാങ്ക് ഖെയ്ത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധർമ പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹർ, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൗമാരപ്രായക്കാരുടെ പ്രണയം പ്രമേയമാക്കുന്നതാണ് ചിത്രം. രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ധടക്കിന്റെ കഥ. താഴ്ന്ന ജാതിക്കാരനായ മാധൂറിനെ പ്രണയിക്കുന്ന പാർഥ്വി. ഇരുവരുടെയും പ്രണയത്തെ കുടുംബം എതിർക്കുന്നതോടയുണ്ടാകുന്ന സംഘർഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in