Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാലവർഷം കനത്ത നാശം വിതച്ച ഇടുക്കിയിൽ ഉമ്മൻചാണ്ടി

കാലവർഷം കനത്ത നാശം വിതച്ച ഇടുക്കിയിൽ ഉമ്മൻചാണ്ടി
കാലവർഷം കനത്ത നാശം വിതച്ച, 13 ജീവനുകൾ നഷ്ടപ്പെട്ട, ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി സന്ദർശനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും സംസ്‌കാര ചടങ്ങുകളിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയും ദുർഘട പാതയും പിന്നിട്ടാണ് ഉമ്മൻ ചാണ്ടി മണ്ണിടിഞ്ഞ് രണ്ടു പേർ മരിച്ച അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെത്തിയത്. ഉമ്മൻചാണ്ടി എത്തുന്നതിന് അര മണിക്കൂർ മുമ്പ് മണ്ണിടിഞ്ഞ് ഇവിടേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജെസിബി വിളിച്ച് മണ്ണുമാറ്റുന്നതിനിടയിൽ ഉമ്മൻചാണ്ടി ഇറങ്ങി നടന്നു. വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച മോഹനന്റെയും ശോഭയുടെയും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരുടെ പരാതി കേട്ടു . ദുരിതബാധിതർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. അഞ്ചു പേർ മരണപ്പെട്ട് കടുംബത്തിലെ പുതിയ കുന്നേൽ ഹസൻകുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചു. അടിമാലി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഭുരിതാശ്വാസ ക്യാമ്പിലും സന്ദർശനം നടത്തി. ഉരുൾപൊട്ടലിൽ മൂന്നു പേരെ കാണാതായതിൽ തിരച്ചിലിൽ കണ്ടെത്തിയ മുരിക്കാശ്ശേരി കരിമ്പനപ്പടിയിൽ മീനാക്ഷിയുടെ വീട്ടിലെത്തി മരുമകനും ഇടുക്കി ഡിസിസി സെക്രട്ടറിയുമായ വിജയകുമാറിനെ കണ്ടതിനു ശേഷം ചിന്നാർ നിരപ്പിൽ മണ്ണിടിഞ്ഞ് വീണ് മരിച്ചു ഏലിയാസിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തതിന് ശേഷമാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. https://www.youtube.com/watch?v=ul914sTmVZU

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Kerala

രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഫലംകണ്ടു... യാദ്ഗിരിയിൽ നിന്നും 23 അംഗ മലയാളി സംഘം നാട്ടിലെത്ത...

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Kerala

തേനി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക...

Save your stories

Sign in