Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

എന്‍റെ മെഴുതിരി അത്താഴങ്ങൾ ചിത്രത്തിലെ തമിഴ് ഗാനം എത്തി

എന്‍റെ മെഴുതിരി അത്താഴങ്ങൾ  ചിത്രത്തിലെ തമിഴ് ഗാനം എത്തി
ഒരിടവേളയ്ക്ക് ശേഷം അനുപ് മേനോൻ തിരക്കഥ എഴുതി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എന്‍റെ മെഴുതിരി അത്താഴങ്ങൾ. ചിത്രത്തിലെ തമിഴ് ഗാനം പുറത്തിറങ്ങി. സിയാൻ ശ്രീകാന്ത് വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബ്യൂട്ടി ഫൂൾ , ട്രിവാൻഡ്രം ലോഡ്ജ് എന്നി ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ അനൂപ് മേനോനും മിയയും പ്രധാന വേഷത്തിൽ എത്തുന്നു. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ ഒരു പാചകക്കാരന്‍റെ വേഷത്തിലാണ് അനൂപ് മേനോൻ എത്തുന്നത്. മെഴുകുതിരി നിർമ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു. പുതുമുഖം ഹന്നയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 999  എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നോബിൾ ജോസ് നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്. ഇതിനോടകം തന്നെ ചിത്രം പ്രേക്ഷക പ്രശംസ നേടി. https://www.youtube.com/watch?time_continue=4&v=-RYb4D_cKJ0

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in