'അന്ന് ആശാനും ഇതേ മട്ടിലുള്ള ഒരു ചിരിയാണ് ചിരിച്ചത്'; പരിഹസിച്ച് വി.ടി ബൽറാം
Jaihind TV News Report
Jaihind TV Web Desk
March 19, 2020
1 min read
•
Updated: June 10, 2026
കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടാത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ലാഘവത്തോടെ പ്രതികരിച്ച മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎ. വാർത്താസമ്മേളനത്തിൽ, മദ്യവിൽപ്പനശാലയിൽ വരി നിൽക്കുന്നവർ കൃത്യമായ അകലം പാലിക്കണമെന്ന് ചിരിയോടെ പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രിയേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
വി.ടി ബൽറാമിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണം
ഈ ചിരി പോലും ഒരു ജനതക്ക് പകരുന്ന ആത്മവിശ്വാസം എത്ര വലിയതാണെന്ന് കൊങ്ങികളേ നിങ്ങൾ അറിയുന്നുണ്ടോ?
അതാണ് സഖാവ്.
കൂടെച്ചിരിച്ച അമ്മദൈബം ഇതുപോലൊരു ചിരി ഇന്നേവരെ ചിരിച്ചിട്ടില്ല സാർ, ചിരിച്ചിട്ടില്ല.
മഴ കനത്തു വരുന്ന സാഹചര്യത്തിൽ ഡാമുകളിലെ വെള്ളം കുറേശ്ശെയായി തുറന്നു വിട്ടുകൂടെ എന്ന് പണ്ട് പല വിവരദോഷികളും ചോദിച്ചപ്പോൾ ഞങ്ങളുടെ ആശാനും ഇതേ മട്ടിലുള്ള ഒരു ചിരിയാണ് അന്ന് ചിരിച്ചത്. ഒരു മഹാപ്രളയത്തെ ഈ നാട് അതിജീവിച്ചത് അന്നത്തെ ആ ചിരിയുടെ കരുത്തിലാണെന്നത് എന്നും മറന്നു പോകരുത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10